• July 31, 2021

‘നിശബ്ദം’ പുതിയ പോസ്റ്റര്‍ എത്തി

 ‘നിശബ്ദം’ പുതിയ പോസ്റ്റര്‍ എത്തി

മാധവനും അനുഷ്‌ക ഷെട്ടിയും പ്രധാനവേഷങ്ങളിലെത്തുന്ന നിശബ്ദത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിവിധ ഭാഷകളിലായുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്ററില്‍ ഈ പോസ്റ്റര്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. മാധവനും അനുഷ്‌ക ഷെട്ടിയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘നിശബ്ദം’. 2006ല്‍ ഇറങ്ങിയ ‘രണ്ടു’ എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

കഴിഞ്ഞ വര്‍ഷം തന്നെ ചിത്രത്തിന്റെ ടീസറും ഒരു പാട്ടും റിലീസ് ചെയ്തിരുന്നു. കാഴ്ചാ വൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ അഭിനയിക്കുന്നത്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. സാക്ഷി എന്ന മൂകയായ ഒരു ചിത്രകാരിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ നടന്‍ മൈക്കല്‍ മാഡ്‌സണും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ചിത്രത്തിന്റേതായിറങ്ങിയ ട്രെയിലറും മറ്റും തരുന്ന സൂചന. ഹേമന്ദ് മധുക്കറാണ് ചിത്രത്തിന്റെ സംവിധാനം. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.

Related post