• July 28, 2021

വിദ്വേഷത്തിനെതിരെ ഒന്നിക്കണം: ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിവിന്‍ പോളിയും

 വിദ്വേഷത്തിനെതിരെ ഒന്നിക്കണം: ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിവിന്‍ പോളിയും

ജെ എന്‍ യു അക്രമത്തില്‍ പ്രതികരണവുമായി നിവിന്‍പോളിയും രംഗത്ത്. ട്വിറ്ററിലൂടെയാണ് നിവിന്‍ പ്രതികരിച്ചത്. അതിക്രൂരമായ നടപടിയാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ കുറിച്ചു. വിദ്വേഷത്തിനെതിരെ ഐക്യപ്പെടേണ്ട സമയമാണിതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

ട്വിറ്റര്‍ പോസ്റ്റ്:-

മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അന്‍പതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‌റ് ഐഷി ഘോഷിന് പരുക്കേറ്റിരുന്നു. ക്യാമ്പസില്‍ നട അക്രമത്തിന്‌റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നിട്ടുണ്ട്.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സബര്‍മതി, മഹി മാന്ദ്വി, പെരിയാര്‍ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

Related post