• October 23, 2021

സംസ്ഥാനത്ത് കോവിഡ്-19 -ൻ്റെ സമൂഹവ്യാപനമില്ല: പിണറായി

 സംസ്ഥാനത്ത് കോവിഡ്-19 -ൻ്റെ  സമൂഹവ്യാപനമില്ല: പിണറായി

സംസ്ഥാനത്ത് കൊറോണാവൈറസ്സിൻ്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ ഒരു പൊതുപ്രവര്‍ത്തകന് രോഗബാധയുണ്ടായത് അദ്ദേഹം വൈറസ്ബാധിതരുമായി ഇടപെട്ടതിനാലാണ്. ഈ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ സമൂഹവ്യാപനമായി കാണേണ്ടതില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. “കാസര്‍കോട്ടെ രോഗാവസ്ഥ ആശ്വസിക്കാവുന്ന നിലയിലേക്ക് വന്നിട്ടില്ല. പക്ഷെ കാര്യങ്ങള്‍ ഏറെക്കുറെ വരുതിയിലായിട്ടുണ്ട്. ജില്ലയിലെ കാര്യങ്ങളില്‍ നല്ല മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിരീക്ഷണത്തില്‍ കഴിയേണ്ട ചിലര്‍ അവിടെ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നതായി അറിയാന്‍ കഴിയുന്നു. അത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

Related post