• July 28, 2021

പാർലമെൻറിൽ അടവ് മാറ്റി കേന്ദ്രസർക്കാർ

 പാർലമെൻറിൽ അടവ് മാറ്റി കേന്ദ്രസർക്കാർ

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെൻറിൽ. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി വന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഉള്‍പ്പടെ മന്ത്രിമാരും ബിജെപി നേതാക്കളും എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുന്നതിനെ കുറിച്ച് ആവര്‍ത്തിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പിന്നീട് ഡല്‍ഹി യില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് തിരുത്തി. സര്‍ക്കാര്‍ എവിടെയും പ്രഖ്യാപിച്ചിട്ടില്ലെന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വശിദീകരണം.

Related post