• November 27, 2021

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർദ്ധിക്കില്ല

 സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർദ്ധിക്കില്ല

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർദ്ധിക്കില്ല. കോവിഡ് പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

ബസ് യാത്രാനിരക്ക് കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഉടമകൾക്ക് സാമ്പത്തിക ബാദ്ധ്യതയില്ലെന്നും, ലോക്ക്ഡൗണിൻറെയും കോവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തിൽ ബസ് ഉടമകൾക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട്. അതിനാൽ ഉടമകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സർക്കാർ വാദിച്ചു.

ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സിംഗിൾ ബഞ്ചിൻറെ സ്റ്റേ നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ സർക്കാർ  പറഞ്ഞത്.

Related post