• October 22, 2021

ആവശ്യത്തിന് അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍

 ആവശ്യത്തിന് അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടാലും ആവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടാനുള്ള മുന്‍കരുതലെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും ആവശ്യത്തിന് സംഭരിച്ച് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുനീക്കം കുറഞ്ഞാലും ഭക്ഷ്യ കരുതല്‍ ശേഖരം സജ്ജമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. അതിര്‍ത്തികളില്‍ ചരക്കുനീക്കത്തിന് തടസ്സമില്ല.

ഏപ്രില്‍ മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ്‌സിഐയില്‍ നിന്ന് മുന്‍കൂറായി എടുത്തു. മെയ് മാസത്തേക്കുള്ള ഭക്ഷ്യധാന്യവും ശേഖരിക്കും. കൂടുതല്‍ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related post