• June 15, 2021

ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

 ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ന്യുഡല്‍ഹി: ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ. ആഗോള തലത്തില്‍ നടക്കുന്ന റീ സ്ട്രക്ചറിങ് നടപടികളുടെ ഭാഗമായിട്ട് ഇന്ത്യയിലെ 1500 ഓളം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമനം. പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകില്ലെന്നും താമസിയാതെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്നുമാണ് നോക്കിയയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ഇന്ത്യയില്‍ ബംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലാണ് പ്രധാനമായും നോക്കിയയുടെ പ്രവര്‍ത്തനം. കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രം ചെന്നൈയിലാണ്. ബംഗളൂരുവില്‍ ഒരു ഫാക്ടറിയും നോക്കിയക്കുണ്ട്. ഇതിന് പുറമെ രാജ്യത്തെ 26 നഗരങ്ങളില്‍ കമ്പനിക്ക് പ്രൊജക്ട് ഓഫീസുകളുണ്ട്. നോയ്ഡയിലും ചെന്നൈയിലും ഗ്ലോബല്‍ സര്‍വീസ് ഡെലിവറി സെന്ററുകളുണ്ട്. ഇവിടെ മാത്രം 4,200 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഏഷ്യാ പസഫിക് റീജിയനില്‍ മാത്രം കമ്പനിക്ക് 20,511 ജീവനക്കാരുണ്ട്. ഇതില്‍ 15,000-ത്തിലധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. ശമ്പള ഇനത്തിലും മറ്റും ഈ ജീവനക്കാര്‍ക്ക് ചെലവുവന്ന തുക ഇനി മുതല്‍ റിസര്‍ച്ചിനും ഡവലപ്‌മെന്റിനും വേണ്ടി ആയിരിക്കും ഉപയോഗിക്കുക.

Related post