• May 15, 2021

ഉത്തരേന്ത്യ വിറക്കുന്നു; തണുപ്പിനൊപ്പം ശീതക്കാറ്റും

 ഉത്തരേന്ത്യ വിറക്കുന്നു; തണുപ്പിനൊപ്പം ശീതക്കാറ്റും

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടും തണുപ്പിനൊപ്പം ശീതക്കാറ്റും തുടരുന്നു. 4 ഡിഗ്രിയാണ് ഡല്‍ഹിയില്‍ ഇന്നത്തെ താപനില. കാഴ്ച പരിധി കുറഞ്ഞതുമൂലം രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു.

നിരവധി വിമാനങ്ങള്‍ വൈകിയാണ് ഇന്നും സര്‍വീസ് നടത്തുന്നത്. ഉത്തരേന്ത്യയിലൂടെ ഓടുന്ന 34 തീവണ്ടികള്‍ വൈകുന്നതായി റെയില്‍വേ അറിയിച്ചു. ഡല്‍ഹിയില്‍ ഇന്ന് രാവിലെ കുറഞ്ഞ താപനില 3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അവതാളത്തിലായ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി. കാറ്റിന്റെ ഗതി മാറുന്നതിനാല്‍ അതിശൈത്യത്തിന് നാളെ മുതല്‍ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related post