• October 23, 2021

കൊവിഡ് 19: രാജ്യത്ത് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വാദവുമായി ഉത്തരകൊറിയ

 കൊവിഡ് 19: രാജ്യത്ത് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വാദവുമായി ഉത്തരകൊറിയ

രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വാദവുമായി ഉത്തരകൊറിയ. വൈറസ് പടരാതിരിക്കാന്‍ അതിര്‍ത്തികള്‍ അടച്ചിട്ടത് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരകൊറിയ വിശദീകരിക്കുന്നത്. അതേസമയെ, ഉത്തരകൊറിയയുടെ അവകാശവാദവും നിലവിലുണ്ട്.

ലോകത്ത് മറ്റു രാജ്യങ്ങള്‍ കൊവിഡ് 19 അപകടം തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ അവശ്യമായ മുന്‍ കരുതലെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് രോഗ ഭീഷണി തടയാനായതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ചൈനയുമായുള്ള അതിര്‍ത്തികളെല്ലാം ജനുവരി അവസാനത്തോടെ തന്നെ അടച്ചിടുകയും അവരുമായുള്ള എല്ലാത്തരത്തിലുമുള്ള വ്യാപാര ബന്ധങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഉത്തര കൊറിയയുടെ വിദേശ വ്യാപാരത്തിന്റെ വലിയൊരു പങ്ക് ചൈനയില്‍ നിന്നാണ്. രാജ്യത്തെ അനൗദ്യോഗിക വിപണിയെ സജീവമായി നിലനിര്‍ത്തുന്ന കള്ളക്കടത്തുകാരെ തടഞ്ഞു.
രാജ്യത്തെ എല്ലാ മുതിര്‍ന്ന നയതന്ത്രജ്ഞരെയും ഒരു മാസത്തേക്ക് നിരീക്ഷണത്തിലാക്കി. കിംഗ് ജോങ് ഉന്‍ എന്ന ഏകാധിപതിയോടുള്ള ഭയം ഉപയോഗപ്പെടുത്തി രാജ്യത്തെ ജനങ്ങളെ രാജ്യത്തെ ജനങ്ങളെ വീട്ടിനുള്ളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇതൊക്കെയാണ് ഉത്തരകൊറിയയെ കൊറോണ ഭീഷണിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.

അതേസയയം, ഉത്തര കൊറിയയുടെ അവകാശ വാദങ്ങളെല്ലാം പൊള്ളയാണെന്ന് ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങള്‍ വാദിക്കുന്നു. കൊവിഡ് മൂലം ഉത്തര കൊറിയയില്‍ ചിലര്‍ മരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ രാജ്യങ്ങള്‍ പറയുന്നത്.

Related post