• December 3, 2021

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി

 ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. പൊതുമുതല്‍ നശിപ്പിച്ചതിന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം ആരാഞ്ഞ് സുപ്രിംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നഷ്ടപരിഹാരം ഈടാക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കടകള്‍, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ നശിപ്പിച്ചെന്നാണ് പൊലീസിന്റെ വാദം

Related post