• October 21, 2021

ഇപ്പോള്‍ മരുന്നിന് പോലും മരുന്ന് വേണ്ടാത്ത മലയാളി

 ഇപ്പോള്‍ മരുന്നിന് പോലും മരുന്ന് വേണ്ടാത്ത മലയാളി

ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും മരുന്ന് ഉപയോഗിക്കുന്ന മലയാളിക്ക് ഇപ്പോള്‍ മരുന്നിന് പോലും മരുന്ന് ആവശ്യമില്ലാതായിരിക്കുന്നു.
സാധാരണ 900 കോടി രൂപയുടെ മരുന്ന് തിന്നുകൊണ്ടിരുന്ന മലയാളികളാണ് മരുന്ന് എന്ന പേര് പോലും മറന്നിരിക്കുന്നത്. ഈ മാസം ആകെ തിന്നത് നൂറുകോടി രൂപയുടെ മരുന്ന് മാത്രം ആണത്രേ. ഒരു ജലദോഷം വന്നാല്‍ കുട്ടിയേയും കൊണ്ട് പ്രൈവറ്റ് ആശുപത്രിയില്‍ പോയാല്‍ ഡോക്ടര്‍ക്ക് 150, മരുന്നുകള്‍ കുറഞ്ഞത് ഒരു 500 രൂപയുടേത്. അതിനിടക്ക് ബ്ലഡ് പരിശോധന വേണ്ടി വന്നാല്‍ അതും. മൂക്കൊലിപ്പ്, ചൂടുണ്ടെന്ന് തോന്നുന്നു, പതിവില്ലാത്ത കരച്ചില്‍ തുടങ്ങി നൂറുതരത്തിലുള്ള അസുഖങ്ങളാണ് കുട്ടികള്‍ക്ക്. ഇപ്പോള്‍ ആശുപത്രിയില്‍ അസുഖങ്ങളുമായി ആളുകളേ ഇല്ല. വലിയവരും ഇല്ല ചെറിയവരും ഇല്ല.

ഈ കൊറോണ കഴിഞ്ഞാല്‍ ആളുകള്‍ ഇങ്ങനെ തുടങ്ങിയാല്‍ ഡോക്ടര്‍മാരും ഫാര്‍മസികളും മരുന്നുല്‍പാദന വിതരണ രംഗത്തെ ആയിരക്കണക്കിനാളുകള്‍ എങ്ങനെ ജീവിക്കും എന്നതും ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്.

Related post