• October 26, 2021

ഫാന്‍സി നമ്പരിനായി വന്‍ ഡിമാന്റ്

 ഫാന്‍സി നമ്പരിനായി വന്‍ ഡിമാന്റ്

ദുബായിയില്‍ വാഹനങ്ങളുടെ ഫാന്‍സി നമ്പരിനായി വന്‍ ഡിമാന്‍ഡ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(RTA)യുടെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തില്‍ എസ്-70 എന്ന നമ്പരിനായിരുന്നു വന്‍ ഡിമാന്‍ഡ്. 3.68 കോടി രൂപ (19 ലക്ഷം ദിര്‍ഹം) യ്ക്കാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്.


ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സംഘടിപ്പിച്ച 103 ാമത് പരസ്യ ലേലമായിരുന്നത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍ കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ലേലത്തില്‍ ഒറ്റദിവസം കൊണ്ട് 19.75 ദശലക്ഷം ദിര്‍ഹമാണ് ആര്‍.ടി.എ.ക്ക് കിട്ടിയത്. എ.എ.-9 എന്ന നമ്പറാണ് കൂടുതല്‍ തുകയ്ക്ക് പോയ രണ്ടാമത്തെ നമ്പര്‍ പ്ലേറ്റ്. 18.2 ലക്ഷം ദിര്‍ഹമായിരുന്നു ഇതിന് ലേലത്തില്‍ ലഭിച്ചത്. വിവിധ സീരീസുകളിലുള്ള ആകര്‍ഷകമായ 90 നമ്പറുകളാണ് ലേലത്തില്‍ വെച്ചത്.

Related post