• October 16, 2021

ഒഡീഷ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി

 ഒഡീഷ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്‌ഡൌണ്‍ നീട്ടി ഒഡീഷ. ഏപ്രില്‍ 14 വരെയുള്ള ലോക്ക്‌ഡൌണ്‍ ഏപ്രില്‍ മുപ്പതുവരെയാണ് നീട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

ലോക്ക്‌ഡൌണ്‍ കാലയളവ് 15 ദിവസം കൂടി നീട്ടിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഒഡീഷ.കൊറോണ വൈറസ് വ്യാപനം ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ കാലയളവ് ഏപ്രില്‍ 30 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നവീന്‍ പട്നായിക് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്‌ഡൌണും ഏപ്രില്‍ മുപ്പതുവരെ നീട്ടാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാനും വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഈ കാലയളവില്‍, ട്രെയിന്‍, വിമാനം എന്നിവ നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിച്ചു.ലോക്ക്‌ഡൌണ്‍ കാലയളവില്‍ അവശ്യസേവനങ്ങള്‍ തടസ്സം കൂടാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗുരുതരമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒഡീഷയിലെ 4.50 കോടി ജനങ്ങള്‍ നല്‍കിയ എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

Related post