• July 28, 2021

ഐ.എസ്.എല്‍ ഫുട്‌ബോള്‍: ഓഡിഷയെ തകര്‍ത്ത് ഗോവ

 ഐ.എസ്.എല്‍ ഫുട്‌ബോള്‍: ഓഡിഷയെ തകര്‍ത്ത് ഗോവ

ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സി.യെ 4-2ന് തകര്‍ത്ത് ഗോവ പട്ടികയില്‍ ഒന്നാമതെത്തി. ജാക്കിചന്ദ് സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ കോറോമിനാസിന്റെ ഗോളും വിനീത് റായിയുടെ സെല്‍ഫ് ഗോളും ഗോവയുടെ വിജയം പൂര്‍ത്തിയാക്കി.

മാനുവല്‍ ഒന്‍വുവിന്റെ ഇരട്ടഗോളാണ് ഒഡിഷയ്ക്ക് ആശ്വാസമായത്. ആദ്യപകുതിയില്‍ മൂന്നു ഗോളിന് മുന്നിട്ടുനിന്ന ഗോവയ്ക്കെതിരേ രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ രണ്ടു ഗോള്‍ മടക്കി ഒഡിഷ ഞെട്ടിച്ചെങ്കിലും വിജയത്തിലെത്താനായില്ല.

90-ാം മിനിറ്റില്‍ കോറോമിനാസിന്റെ ഗോളില്‍ ഗോവ വിജയം പിടിച്ചെടുത്തു. വിജയത്തോടെ 15 കളികളില്‍നിന്ന് 30 പോയന്റുമായാണ് ഗോവ ഒന്നാമതെത്തിയത്.

Related post