• October 16, 2021

കൊറോണ വ്യാപനം തടയാന്‍ പുതിയ മാര്‍ഗം നേടി ഒഡീഷ സര്‍ക്കാര്‍

 കൊറോണ വ്യാപനം തടയാന്‍ പുതിയ മാര്‍ഗം നേടി ഒഡീഷ സര്‍ക്കാര്‍

വിദേശത്ത് നിന്ന് എത്തുന്നവര്‍ ഐസൊലേഷനില്‍ കഴിയണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യത്തില്‍ പുതിയ മാര്‍ഗം നേടി ഒഡീഷ സര്‍ക്കാര്‍. വിദേശത്ത് നിന്നെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം നല്‍കാനാണ് ഒഡീഷ സര്‍ക്കാരിന്റെ തീരുമാനം. ഇത് വെറുതെ നല്‍കുന്നതല്ല. 14 ദിവസം സ്വയം ഐസൊലേഷനില്‍ കഴിയുന്നതിനായാണ് തുക നല്‍കുന്നത്.

വിദേശത്ത് നിന്ന് എത്തുന്നവര്‍ 104 എന്ന ടോള്‍ ഫ്രീ നമ്പറിലോ ഓണ്‍ലൈന്‍ പോര്‍ട്ടലിലോ (http:/covid19.odisha.gov.in) പേര് രജിസ്റ്റര്‍ ചെയ്യണം. ഒഡീഷയില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ ഇത് ചെയ്തിരിക്കണം. അടിസ്ഥാന വിവരങ്ങളും ഫോണ്‍ നമ്പറും നിര്‍ബന്ധമായും നല്‍കണം. തുടര്‍ന്ന് സ്വയം ഐസൊലേഷന്‍ അനുഷ്ടിക്കണം. വിദേശത്ത് നിന്ന് എത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ രജിസ്‌ട്രേഷന്‍ നടത്താം.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഏപ്രില്‍ 15 വരെയാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളത്. സാഹചര്യം അനുസരിച്ച് അത് നീട്ടാനുള്ള സാധ്യതയും ഉണ്ട്.

Related post