• June 15, 2021

ഓൺലൈൻ പഠനത്തിന് അയൽപക്കപഠനകേന്ദ്രമൊരുക്കി സർക്കാർ

 ഓൺലൈൻ പഠനത്തിന് അയൽപക്കപഠനകേന്ദ്രമൊരുക്കി സർക്കാർ

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രമൊരുങ്ങുന്നു ടിവി വാങ്ങാൻ 75%കെഎസ്എഫ് ഇ സബ്‌സിഡിയായി നൽകും. 25%ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ടോ സ്പോൺസർമാർ വഴിയോ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2ലക്ഷം ലാപ്ടോപ്, 7000പ്രൊജക്ടർ, 4545ടിവി തുടങ്ങിയവ പഠനസൗകര്യം ലഭ്യമല്ലാത്ത പ്രദേശത്ത് ഉപയോഗിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നൽകിയതിൽ നിന്നാണ്
കെഎസ്എഫ് ഇ പദ്ധതി സ്പോൺസർ ചെയ്യുക. കുടുംബശ്രീ വഴി ലാപ്ടോപ് വാങ്ങാനുള്ള ഒരു സ്കീമിന് കെഎസ്എഫ് ഇ രൂപം നൽകുന്നുണ്ട്.മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സിഡിഎസുകളിലാണ് ഈ സ്കീം. സാങ്കേതിക സംവിധാനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസുകൾ നൽകും. സാങ്കേതിക സംവിധാനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് ക്ലാസ്സ്‌ ലഭ്യമാക്കാൻ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ക്രമീകരണമൊരുക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

Related post