• October 17, 2021

കോവിഡ്: ഒമാന്‍ എയര്‍ നാളെ പ്രത്യേക സര്‍വ്വീസ് നടത്തും

 കോവിഡ്: ഒമാന്‍ എയര്‍ നാളെ പ്രത്യേക സര്‍വ്വീസ് നടത്തും

കോവിഡ് വ്യാപനത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഒമാന്‍ എയര്‍ നാളെ പ്രത്യേക സര്‍വ്വീസ് നടത്തുന്നു. മാര്‍ച്ച് 22 ഞായര്‍ രാവിലെ 2.15ന് മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കാണ് പ്രത്യേക സര്‍വ്വീസ്.

അബുദാബി, ദുബൈ, ബഹ്‌റൈന്‍, ദോഹ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ വിമാനത്തിന് കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. 7.10 കരിപ്പൂരില്‍ എത്തുന്ന വിമാനം 8.10 ന് മസ്‌കത്തിലേക്ക് മടങ്ങും. മടക്ക യാത്രയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് മാത്രമാണ് യാത്ര അനുവദിക്കുക. യാത്രാവിലക്ക് കഴിഞ്ഞ് മാത്രമേ ഇനി സര്‍വ്വീസ് ഉണ്ടാവുകയുള്ളുവെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

Related post