• October 23, 2021

ഒമാനില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19

 ഒമാനില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19

ഒമാനില്‍ 18 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. ഒമാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന എണ്ണം ആണ് ഇത്.

കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാന്‍ പൊതുഗതാഗത സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ബസുകളും ടാക്‌സികളും ഫെറികളുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് റദ്ദാക്കിയത്. മുസന്ദം ഗവര്‍ണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Related post