• June 20, 2021

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു

 ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 636 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം രോഗം കൂടിയവരുടെ ഉയര്‍ന്ന എണ്ണമാണിത്. മൊത്തം രോഗ ബാധിതരുടെ എണ്ണം 9009 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 291 പ്രവാസികളും 345 പേര്‍ ഒമാനികളുമാണ്. ഇന്ന് ഒരു ഒമാനി പൗരന്‍ കൂടി മരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 40 ആയി. രോഗ വിമുക്തരായവരുടെ എണ്ണം 2117 ആയി ഉയരുകയും ചെയ്തു.

6014 പേരാണ് നിലവില്‍ രോഗികളായി ഉള്ളത്. ഒമാനില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കും സലാലയില്‍ നിന്ന് കണ്ണൂരിലേക്കുമാണ് സര്‍വ്വീസ്.

Related post