• June 15, 2021

ഒമാനിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ നിര്‍ദേശം

 ഒമാനിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ നിര്‍ദേശം

ഒമാനിലെ സര്‍ക്കാര്‍ കമ്പനികളിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സര്‍ക്കാര്‍ കമ്പനികളിലെ തൊഴില്‍ നയങ്ങളും ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് നടപടി. തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഒപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ 53332 വിദേശികളാണ് മൊത്തം ജോലിയെടുക്കുന്നത്.

Related post