• August 3, 2021

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദ് അന്തരിച്ചു

 ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദ് അന്തരിച്ചു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദ്(79) അന്തരിച്ചു. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയായിരുന്നു.ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

ആധുനിക ഒമാന്റെ ശില്‍പിയായാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അറിയപ്പെടുന്നത്. സുല്‍ത്താ ന്റെ മരണത്തെത്തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു.

. 9 വര്‍ഷം തുടര്‍ച്ചയായി രാഷ്ട്രപിതാവ്, പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി എല്ലാ സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് മരണം.2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഒമാനില്‍ നടക്കുകയാണ്.

Related post