• June 18, 2021

ഒമാനില്‍ ടൂറിസ്റ്റ് വിസയുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി

 ഒമാനില്‍ ടൂറിസ്റ്റ് വിസയുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി

ഒമാന്‍ സന്ദര്‍ശിക്കുവാനായി 2020 മാര്‍ച്ച് 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസയുടെ കാലാവധി 2021 മാര്‍ച്ച് വരെ നീട്ടി നല്‍കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ മെഹ്റാസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2020 മാര്‍ച്ച് മുതല്‍ കൊവിഡ് രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സന്ദര്‍ശകര്‍ക്ക് ഈ ടൂറിസ്റ്റു വിസ 2021 മാര്‍ച്ച് വരെ ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിരവധി അന്താരാഷ്ട്ര ടൂറിസം ഓഫീസുകളും, ട്രാവല്‍ ഏജന്‍സികളും മുന്‍കൂര്‍ പണമടച്ചു ഒമാന്‍ സന്ദര്‍ശിക്കുവാനായി വിനോദ സഞ്ചാരികള്‍ക്കായുള്ള ടൂറിസ്റ്റ് വിസകള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍, രാജ്യത്ത് കൊവിഡ് വ്യാപിച്ചതിനാല്‍ ഈ കാലയളവില്‍ വിനോദ സഞ്ചാരികള്‍ക്ക് ഓമനിലെത്തുവാന്‍ സാധിക്കാത്തതിനാല്‍ ഒമാന്‍ ധനകാര്യ മന്ത്രാലയവും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് ഈ വിസയുടെ കാലാവധി 2021 മാര്‍ച്ച വരെ നീട്ടി നല്‍കുവാന്‍ അനുവദിച്ചതായും മന്ത്രി വിശദികരിക്കുകയുണ്ടായി.

Related post