• December 3, 2021

കാണാം ഒമാനിലെ ഏറ്റവും വലിയ തുരങ്കപാത

 കാണാം ഒമാനിലെ ഏറ്റവും വലിയ തുരങ്കപാത


ഒമാനില്‍ ഏറ്റവും വലിയ തുരങ്കങ്ങളുള്ള പാതയെന്ന പ്രത്യേകതയുള്ള ഷര്‍ഖിയ എക്‌സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു.

191 കിലോമീറ്ററുള്ള സുപ്രധാന പാതയാണിത്. ബിദ്ബിദില്‍ നിന്നാരംഭിച്ച് അല്‍ അഖ് വഴി അല്‍ കാമില്‍ അല്‍ വാഫിയില്‍ അവസാനിക്കുന്നതാണ് റോഡ്.

നിര്‍മാണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിബന്ധനകളോടെയുള്ള അനുമതി.

3 മാസം പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും. വലിയ വാഹനങ്ങള്‍ക്ക് അനുമതിയില്ല. പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, അപകടകരമായ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും പ്രവേശനമില്ല.

Related post