• October 23, 2021

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയക്ക് ഇന്ന് മോചനം

 ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയക്ക് ഇന്ന് മോചനം

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ഇന്ന് മോചിപ്പിക്കും. ഏഴുമാസത്തെ തടങ്കലിനു ശേഷമാണ് ഇന്ന് മോചനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഒമര്‍ അബ്ദുള്ളയുള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെ തടങ്കലില്‍ പാര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായി ഫാറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 ന് മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണെന്ന് ആവശ്യപ്പെട്ട് സഹോദരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

Related post