• July 27, 2021

ഉര്‍വശി – മുകേഷ് കോംമ്പോ വീണ്ടും , ധമാക്കയുടെ ട്രെയിലര്‍ ഇറങ്ങി

 ഉര്‍വശി – മുകേഷ് കോംമ്പോ വീണ്ടും , ധമാക്കയുടെ ട്രെയിലര്‍ ഇറങ്ങി

അഡാറ് ലവിന് പിന്നാലെ ഒമര്‍ ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ ധമാക്കയുടെ ട്രെയിലര്‍ ഇറങ്ങി. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. ഇതിനൊപ്പം മുകേഷ്, ഉര്‍വ്വശി, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മമ്മി ആന്‍ഡ് മി എന്ന സിനിമയ്ക്കു ശേഷം മുകേഷും ഉര്‍വശി കോംപോയും ചിത്രം പ്രത്യേകതയാണ്.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.സാരംഗ് ജയപ്രകാശിന്റെതാണ് തിരക്കഥയും സംഭാഷണവും.

Related post