• June 15, 2021

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

 സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജി (24) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു മരണം.
ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 2 ന് ദുബായിയില്‍ നിന്ന് മടങ്ങിയെത്തിയ മനോജ് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ എത്തും മുന്‍പ് ഇയാള്‍ മരിച്ചിരുന്നു

Related post