• June 18, 2021

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍(70) ആണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.

മുംബൈയില്‍ നിന്നു ജൂണ്‍ 9ന് നാട്ടില്‍ എത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related post