• June 19, 2021

ഇന്ത്യക്കാരുടെ ചൈനീസ് ആവേശം കുറഞ്ഞില്ലെ; വണ്‍ പ്ലസ് 8പ്രോ വിറ്റുതിര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍

 ഇന്ത്യക്കാരുടെ ചൈനീസ് ആവേശം കുറഞ്ഞില്ലെ; വണ്‍ പ്ലസ് 8പ്രോ വിറ്റുതിര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിനിടയിലും ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ‘വണ്‍ പ്ലസ് 8പ്രോ’ വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍. ഐഫോണിനെയും പിന്തള്ളിയാണ് ഫോണ്‍ ആമസോണ്‍ വില്‍പ്പനയില്‍ മുന്നിലെത്തിയിരിക്കുന്നത്. ബുക്ക് ചെയ്തിട്ടും ഫോണ്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പരാതിയുമായെത്തിയത് നിരവധി പേരാണ്. ചൈനീസ് ഫോണിന്റെ വില്‍പ്പനയിലെ കുതിച്ചുചാട്ടം ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശമാണ് കാണിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related post