• October 22, 2021

നാസിക്കിലെ ലസല്‍ഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു

 നാസിക്കിലെ ലസല്‍ഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു

രാജ്യത്തെ എറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കിലെ ലസല്‍ഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു. ഉള്ളിയുടെ മൊത്ത വിതരണകേന്ദ്രമായ ലസല്‍ഗാവില്‍ ലേലവും നിര്‍ത്തിവെച്ചിട്ടുണ്ട്. ലസല്‍ഗാവ് മേഖലയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്.

കേന്ദ്രം അടയ്ക്കണമെന്ന് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊഡ്യൂസേഴ്സ് കമ്മിറ്റിക്ക് ലസല്‍ഗാവ് ഉള്ളി വ്യാപാരി സംഘടനയും ചുമട്ടുതൊഴിലാളികളും നേരത്തേ കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അടയ്ക്കുന്നതെന്ന് എ.പി.എം.സി. ലസല്‍ഗാവ് സെക്രട്ടറി നരേന്ദ്ര വദാവനെ പറഞ്ഞു.

Related post