• June 20, 2021

പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ അദാലത്തുകള്‍

 പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ അദാലത്തുകള്‍

സംസ്ഥാനത്ത് പരാതി പരിഹാര അദാലത്തുകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ നടന്നുവരുന്നത് തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഇത് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്.

പരീക്ഷണ അടിസ്ഥാനത്തില്‍ ഇന്നലെ കോഴിക്കോട് താമരശ്ശേരി താലൂക്കില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തിയിരുന്നു. ഇത് വിജയകരമായി. അടുത്താഴ്ച മുതല്‍ എല്ലാ ജില്ലയിലും ഓരോ താലൂക്കില്‍ വീതം ഈ രീതിയില്‍ ഓണ്‍ലൈന്‍ അദാലത്തുകള്‍ നടത്തും.

ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ നിര്‍ദേശം ഇറക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കും. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. മറ്റ് ജില്ലകളില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം വാഹനസൗകര്യമൊരുക്കും.

Related post