• June 15, 2021

ഓണ്‍ലൈന്‍ ക്ലാസുകളുടെ മാര്‍ഗനിര്‍ദേശം ഇറങ്ങി; ടിവിയും ഫോണും ഇല്ലാത്തവര്‍ക്ക് ക്ലാസ് ഉറപ്പാക്കണം

 ഓണ്‍ലൈന്‍ ക്ലാസുകളുടെ മാര്‍ഗനിര്‍ദേശം ഇറങ്ങി; ടിവിയും ഫോണും ഇല്ലാത്തവര്‍ക്ക് ക്ലാസ് ഉറപ്പാക്കണം

ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ മാര്‍ഗനിര്‍ദേശം ഇറങ്ങി. ടിവിയും ഫോണും ഇല്ലാത്തവര്‍ക്ക് ക്ലാസ് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പ്രധാന അധ്യാപകന്‍ മുന്‍കൈ എടുക്കണം. എസ്‌സിഇആര്‍ടി, കൈറ്റ്, എസ്എസ്‌കെ, എസ്‌ഐഇടി എന്നീ ഏജന്‍സികള്‍ വിവിധ ക്ലാസുകളിലേക്കുള്ള പാഠഭേദങ്ങള്‍ തയ്യാറാക്കി കൈറ്റിന് ലഭ്യമാക്കണം. പ്രഖ്യാപിക്കുന്ന ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള ക്രമീകരണം കൈറ്റ് ഒരുക്കും. വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ കൈറ്റ് വിക്ടേഴ്‌സ് വെബിലും മൊബൈല്‍ ആപ്പിലും സോഷ്യല്‍ മീഡിയാ പേജുകളിലും ലഭ്യമാക്കണം.രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍. കേന്ദ്രനിര്‍ദേശം വന്ന ശേഷമായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടാക്കുക.

Related post