• June 15, 2021

ഓണ്‍ലൈന്‍ ക്ലാസ് വീഡിയോകളില്‍ സഭ്യത വിട്ട് കമന്റിട്ടവര്‍ക്കെതിരെ നിയമനടപടി

 ഓണ്‍ലൈന്‍ ക്ലാസ് വീഡിയോകളില്‍ സഭ്യത വിട്ട് കമന്റിട്ടവര്‍ക്കെതിരെ നിയമനടപടി

വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളില്‍ സഭ്യമല്ലാത്ത തരത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സിഇഒ കെ അന്‍വര്‍ സാദത്ത്. സൈബര്‍ ഇടങ്ങളിലെ ഇത്തരം പ്രവണതകള്‍ വേദനയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നലെ വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധ്യാപികമാരുടെ വീഡിയോകളില്‍ നിരവധി മോശം കമന്റുകളാണെത്തിയത്.മോശം കമന്റുകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവുമെന്നും കേരളാ പോലീസ് വിശദമാക്കി. അതേ സമയം മോശം കമന്റുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോയില്‍ കമന്റ് രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ നീക്കിയിട്ടുണ്ട്.

Related post