• October 17, 2021

ഓണ്‍ലൈന്‍ ഡെലിവറി ഒരുക്കണം: മുഖ്യമന്ത്രി

 ഓണ്‍ലൈന്‍ ഡെലിവറി ഒരുക്കണം: മുഖ്യമന്ത്രി

കോവിഡ് 19 പശ്ചാത്തലത്തില്‍ ആളുകള്‍ കടകളില്‍ എത്തുന്നത് ഒഴിവാക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറി സംവിധാനം ഒരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ചില സ്ഥാപനങ്ങള്‍ ഇത്തരം വ്യാപാരം നടത്തുന്നുണ്ട്. ഇത് എല്ലാവരും അനുകരിക്കണം.

പിഒഎസ് മെഷീന് സമീപവും ബാങ്കുകളുടെ എടിഎം കൗണ്ടറുകളിലും സാനിറ്റൈസര്‍ വയ്ക്കണം. ആംബുലന്‍സ് ഡ്രൈവര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related post