• June 19, 2021

ഓണ്‍ലൈനായി ലേണേഴ്‌സ്; പരീക്ഷ എഴുതുന്നവര്‍ ആരാണെന്നും പോലും അറിയാത്ത അവസ്ഥയെന്ന് ഉദ്യോഗസ്ഥര്‍

 ഓണ്‍ലൈനായി ലേണേഴ്‌സ്; പരീക്ഷ എഴുതുന്നവര്‍ ആരാണെന്നും പോലും അറിയാത്ത അവസ്ഥയെന്ന് ഉദ്യോഗസ്ഥര്‍

ലേണേഴ്‌സ് പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാനുള്ള ഉത്തരവ് ഗതാഗത വകുപ്പിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ അപേക്ഷകര്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കുമ്പോള്‍ ആരാണ് പരീക്ഷ എഴുതുന്നതെന്ന് പോലും ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ സാധിക്കില്ല.

ലൈസന്‍സിന് വേണ്ടി അപേക്ഷിക്കുന്നവര്‍ ആര്‍ടിഒ ഓഫീസില്‍ നേരിട്ടെത്തിയാണ് ലേണേഴ്‌സ് പരീക്ഷകള്‍ എഴുതേണ്ടത്. ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന പരീക്ഷകളില്‍ അപേക്ഷകര്‍ക്ക് ഒരു തരത്തിലുള്ള ക്രമക്കേടുകളും നടത്താനാകില്ലായിരുന്നു.

Related post