• June 18, 2021

ബെവ്ക്യൂ ആപ്പിന്റെ വിശദാംശങ്ങള്‍ എക്‌സൈസ് മന്ത്രി നാളെ അറിയിക്കും

 ബെവ്ക്യൂ ആപ്പിന്റെ വിശദാംശങ്ങള്‍ എക്‌സൈസ് മന്ത്രി നാളെ അറിയിക്കും

ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് മദ്യ വില്‍പ്പന ശാലകള്‍ മറ്റന്നാള്‍ തുറക്കും. ആപ്പ് അധികം വൈകാതെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ടോക്കണെടുത്ത് വ്യാഴാഴ്ച മുതല്‍ മദ്യം വില്‍പ്പന തുടങ്ങുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. നാളെ എക്‌സൈസ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തി ആപ്പിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നാണ് വിവരം. സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ ഇനി സര്‍ക്കാറിന്റേയും ബിവറേജസ് കോര്‍പറേഷന്റേയും ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നാണ് ആപ്പ് നിര്‍മ്മാതാക്കള്‍ വിശദീകരിക്കുന്നത്.

Related post