• October 23, 2021

ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന്‌ ഇന്ത്യന്‍ റെയില്‍വേ

 ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന്‌ ഇന്ത്യന്‍ റെയില്‍വേ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമ്പോള്‍ അതിനു ശേഷമുള്ള ബുക്കിംഗുകള്‍ തുടങ്ങിയെന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ റെയില്‍വേ.

ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും സാധാരണനിലയില്‍ തുടരുമെന്നും വെസ്റ്റേണ്‍ റയില്‍വെ വ്യാഴാഴ്ച അറിയിച്ചു. ചിലമാധ്യമങ്ങളില്‍ ലോക് ഡൗണിന് ശേഷമുള്ള ബുക്കിംഗുകള്‍ റെയില്‍വേ ആരംഭിച്ചുവെന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെടുന്നു.

എന്നാല്‍ റെയില്‍വേ 14 ന്ശേഷമുളള ബുക്കിംഗ് നിര്‍ത്തിയതായി നേരത്തെ യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ല. സാധാരണ നിലയില്‍ ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗ് തുടരുമെന്ന് വെസ്റ്റേണ്‍ റയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ രവീന്ദര്‍ ഭഗര്‍ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related post