• October 22, 2021

പ്രതിരോധ മരുന്നിന് മാത്രമേ ഇനി ലോകത്ത രക്ഷിക്കാനാകൂ: അന്റോണിയോ ഗുട്ടെറസ്

 പ്രതിരോധ മരുന്നിന് മാത്രമേ ഇനി ലോകത്ത രക്ഷിക്കാനാകൂ: അന്റോണിയോ ഗുട്ടെറസ്

കൊവിഡില്‍ നിന്നും ലോകത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ പ്രതിരോധ മരുന്നിന് മാത്രമേ കഴിയൂവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വര്‍ഷാവസാനത്തിനു മുന്‍പ് അത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎന്‍ അംഗങ്ങളായ 50ഓളം ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുരക്ഷിതവും ഫലപ്രദവുമായ പ്രതിരോധ മരുന്നിന് ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാനും കഴിയും. 2020 അവസാനത്തോടെ ഇവ സാര്‍വത്രികമായി വിന്യസിക്കുന്നതിന് എല്ലാ രാജ്യങ്ങളുടെയും സഹകരണം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്’ അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനായി ലോക രാജ്യങ്ങളില്‍നിന്ന് 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന അഭ്യര്‍ഥനയില്‍ തുകയുടെ 20 ശതമാനം ലഭിച്ചതായി ഗുട്ടെറസ് പറഞ്ഞു. മാര്‍ച്ച് 25നാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. ലോകാരോഗ്യ സംഘടനയിലൂടെ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കൊവിഡ് 19 പരീക്ഷണങ്ങളുമായി സജ്ജമാക്കാന്‍ യുഎന്നിനു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ അനന്തരഫലങ്ങള്‍ ലഘൂകരിക്കാനുള്ള ആഫ്രിക്കന്‍ സര്‍ക്കാരുകളുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Related post