• October 22, 2021

രാജ്യത്തെ ആയുധ നിര്‍മാണശാലകളില്‍ ഐസലേഷന്‍ സൗകര്യമൊരുക്കി പ്രതിരോധ മന്ത്രാലയം

 രാജ്യത്തെ ആയുധ നിര്‍മാണശാലകളില്‍ ഐസലേഷന്‍ സൗകര്യമൊരുക്കി പ്രതിരോധ മന്ത്രാലയം

കോവിഡ് ബാധിതരെ പാര്‍പ്പിക്കുന്നതിനു രാജ്യത്തെ ആയുധ നിര്‍മാണശാലകളില്‍ ഐസലേഷന്‍ സൗകര്യമൊരുക്കി പ്രതിരോധ മന്ത്രാലയം. പത്തിടങ്ങളിലായി ഇതുവരെ 285 കിടക്കകള്‍ സജ്ജമാക്കി. ഈ ഫാക്ടറികളുടെ ഭാഗമായ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണു പരിചരണ ചുമതല. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നേക്കുമെന്ന വിലയിരുത്തലിലാണു നടപടി.

രോഗവ്യാപനം തടയാന്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് ഈ സൗകര്യമൊരുക്കാന്‍ സാധ്യത തെളിഞ്ഞത്. വിവിധ ഫാക്ടറികളില്‍ സജ്ജമാക്കിയ കിടക്കകളുടെ എണ്ണം ഇങ്ങനെ: ജബല്‍പുര്‍ (മധ്യപ്രദേശ്) – 40, കോസിപ്പുര്‍, ഇഷാപുര്‍ (ബംഗാള്‍), ഖഡ്കി, അംബജ്ഹരി (മഹാരാഷ്ട്ര), കാന്‍പുര്‍ (യുപി), ഖമരിയ (മധ്യപ്രദേശ്) – 30 വീതം, അംബര്‍നാഥ് (മഹാരാഷ്ട്ര) – 25, ആവഡി (തമിഴ്‌നാട്), മേഡക് (തെലങ്കാന) – 20 വീതം.

Related post