• October 23, 2021

മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന കൊറോണ ബാധിതൻ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു

 മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന കൊറോണ ബാധിതൻ ദുബായിലേക്ക് കടക്കാൻ   ശ്രമിച്ചു

കൊറോണ ബാധിച്ച് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന വിദേശി ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. യൂറോപ്യൻ സ്വദേശിയായ യുവാവാണ് അധിൃതരുടെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. . ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം അവഗണിച്ചായിരുന്നു ഇവര്‍ യാത്രക്കൊരുങ്ങിയത്. എന്നാല്‍ രണ്ടാമത്തെ പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്തില്‍ കയറിയ ബ്രിട്ടീഷ് പൗരനെയുള്‍പ്പെടെ 270 യാത്രക്കാരേയും തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റി.

വിദേശികളായ 19 പേരടങ്ങിയ സംഘത്തിൽപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സംഘം മൂന്നാറിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതും വിദേശികളെയടക്കം പരിശോധിക്കുന്നതും. പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ കണ്ട വിദേശിയുടെ സാമ്പിളുകൾ കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ മൂന്നാറിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ കടന്നു കളഞ്ഞത്.

വിമാനത്താവളത്തിൽ വച്ചാണ് വിദേശി പിടിയിലായത്. സിയാൽ അധികൃതർ തന്നെയാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസിൽ അറിയിച്ചത്. വിമാനത്തിൽ കയറിയ ഇയാളെ അധികൃതർ തിരിച്ചിറക്കുകയായിരുന്നു.

സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടണ്ട സാഹചര്യമില്ലെന്ന് സിയാല്‍ അധികൃതര്‍ പ്രതികരിച്ചു.

Related post