• October 21, 2021

ഉത്തര്‍പ്രദേശില്‍ 15 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനം

 ഉത്തര്‍പ്രദേശില്‍  15 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ലഖ്നൗവും ആഗ്രയും നോയിഡയും അടക്കം 15 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാനാണ് പുതിയ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടെയാണ് അടയ്ക്കുക.

ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ലഖ്നൗ, ആഗ്ര, കാണ്‍പുര്‍, വാരണാസി, ശാംലി, മീററ്റ്, ബറേലി, ബുലന്ദ് ഷെഹര്‍, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സീതാപുര്‍, ഷെഹ്റാന്‍പുര്‍, ബസ്തി എന്നിവിടങ്ങളാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍നിന്ന് നേരത്തെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുതെന്നാണ് കര്‍ശന നിര്‍ദേശം. അവശ്യസാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പോലീസ് വീട്ടിലെത്തിച്ചു നല്‍കും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് ചീഫ് സെക്രട്ടറി ആര്‍.കെ തിവാരി അറിയിച്ചു.

Related post