• May 15, 2021

”ഒരുത്തീ”യുമായി നവ്യ നായർ

 ”ഒരുത്തീ”യുമായി നവ്യ നായർ

നീണ്ട ഇടവേളക്ക് ശേഷം നവ്യ നായർ മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടുമെത്തുന്നത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെയും മഞ്ജു വാര്യരുടെയും ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ .

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നല്‍കുന്നത് ജിംഷി ഖാലിദാണ്. ഡോ മധു വാസുദേവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരാണ് വരികള്‍ എഴുതിയത്. ഗോപി സുന്ദര്‍ ആണ് ഈണം നല്‍കുന്നത്.

Related post