• October 23, 2021

കൊവിഡ് പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

 കൊവിഡ് പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കൊറോണാ വെറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊവിഡ് പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. കൊവിഡ്-19 പ്രതിരോധത്തിനിടയില്‍ 52 രാജ്യങ്ങളില്‍ 22,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ ഏറ്റതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ മാസം എട്ട് വരെയുള്ള കണക്കുകളാണിത്. 22,073 ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്.

ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നോ അല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ നിന്നോ ആണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പകരുന്നതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരം രാജ്യങ്ങള്‍ നല്‍കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ആരോപിച്ചു.

Related post