• October 23, 2021

മലേഷ്യയില്‍ കുടുങ്ങി 400 ഓളം മലയാളികള്‍

 മലേഷ്യയില്‍ കുടുങ്ങി 400 ഓളം മലയാളികള്‍

മലേഷ്യയിലെ ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി 400 ഓളം മലയാളികള്‍. വൈകുന്നേരത്തിനകം എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

എന്നാല്‍, എംബസിയില്‍ നിന്നും ഇതുവരെയാരും സമീപിച്ചില്ലെന്ന് യാത്രക്കാര്‍. 5 മണിക്ക് ശേഷം എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്താക്കുമെന്ന് അധികൃതര്‍ അറിയിച്ചതായും യാത്രക്കാര്‍ പറയുന്നു. ഇതിനോടകം ഇന്ത്യന്‍ എംബിസിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. ഇവരുടെ കൈയ്യില്‍ പണമോ, കഴിക്കാന്‍ ഭക്ഷണമോ ഇല്ല. എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്.

Related post