• June 19, 2021

ഗള്‍ഫില്‍ ഇന്നലെ 35 മരണം; ഇതോടെ മരണസംഖ്യ 1120

 ഗള്‍ഫില്‍ ഇന്നലെ 35 മരണം; ഇതോടെ മരണസംഖ്യ 1120

ഗള്‍ഫില്‍ ഇന്നലെ 35 മരണം. ഇതോടെ മരണസംഖ്യ 1120 ആയി. 6000ത്തിലേറെ പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,32,000 പിന്നിട്ടു. ഗള്‍ഫില്‍ ഇളവുകള്‍ക്കിടെ, അബൂദബിയില്‍ ഇന്നു മുതല്‍ സഞ്ചാര നിയന്ത്രണം പ്രാബല്യത്തില്‍.

ഗള്‍ഫില്‍ കോവിഡ് മരണസംഖ്യയിലും രോഗവ്യാപനത്തിലും യാതൊരു മാറ്റവുമില്ല. സൗദിയിലാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടുതല്‍. ഇന്നലെ മാത്രം 22 മരണം. പുതിയ രോഗികളുടെ എണ്ണം 1881. ഇതോടെ സൗദിയില്‍ മരണസംഖ്യ 525ഉം മൊത്തം രോഗികളുടെ എണ്ണം 87,0000വും കവിഞ്ഞു.

കുവൈത്തിലും എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 28,000ത്തിലേക്ക് അടുക്കുകയാണ്. യു.എ.ഇയില്‍ മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ഇന്നലെ രണ്ടു മരണവും 635 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു. ഖത്തറില്‍ 1,523 പേര്‍ക്ക് കൂടി രോഗം ഉറപ്പിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 58,000 കടന്നു. ഒമാനില്‍ 786ഉം ബഹ്‌റൈനില്‍ 473ഉം ആണ് പുതിയ രോഗികളുടെ എണ്ണം.

ആയിരങ്ങള്‍ക്കാണ് ഇന്നലെയും രോഗവിമുക്തി ലഭിച്ചത്. രോഗം ഭേദപ്പെട്ടവരുടെ എണ്ണം 1,38,000 കടന്നു. ഇന്നു മുതല്‍ അബൂദബി എമിറേറ്റില്‍ ഒരാഴ്ചക്കാലം സഞ്ചാര നിയന്ത്രണം പ്രാബല്യത്തിലായി. അതേസമയം ഖത്തര്‍ ഒഴികെ മിക്ക ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കി.

Related post