• December 3, 2021

അതിവ്യാപന കൊവിഡ്: സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടൺ

 അതിവ്യാപന കൊവിഡ്: സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടൺ

അതിവ്യാപന ശേഷിയുള്ള പുതിയ കൊവിഡ് 19ന്റെ വ്യാപനം രൂക്ഷമായതോടെ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ ആണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് ബ്രിട്ടണില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നത്. ഫെബ്രുവരി പകുതി വരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന് ബോറീസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘പുതിയ കൊവിഡ് വൈറസിനെ ജാഗ്രതയോടെ നോക്കിക്കാണണം. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. സര്‍ക്കാര്‍ കരുതുന്നതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ഫെബ്രുവരി പകുതിയോടെ സ്‌കൂളുകള്‍ തുറക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.’ ബോറീസ് ജോണ്‍സണ്‍ വ്യക്തമാക്കി.

Related post