• June 15, 2021

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

 അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. ഈ മാസം 4 നാണ് എന്‍.ഒ.സി നല്‍കിയത്. ഏഴ് വര്‍ഷത്തേക്കാണ് എന്‍.ഒ.സി.

അതിരപ്പിള്ളി പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിലൂടെ കേരള സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എതിര്‍പ്പും വിദഗ്‌ദോപദേശവും ലംഘിച്ചുള്ള കേരള സര്‍ക്കാര്‍ നീക്കം പ്രകൃതി ദുരന്തമുണ്ടാക്കല്‍. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും നിലവില്‍ കാണുന്നില്ലെന്നും ജയറാം രമേഷ് പറഞ്ഞു.

അതിരപ്പള്ളിയില്‍ ഡാം പണിയാന്‍ എന്‍.ഒ.സി നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയെ ശക്തമായി എതിര്‍ക്കും. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയില്‍ പറഞ്ഞതാണ്. കോവിഡിന്റെ മറവില്‍ എന്ത് തോന്നിവാസവും നടക്കുമെന്നതിന് ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു.

Related post