• July 31, 2021

സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുന്ന വിവരം ഗവര്‍ണറെ അറിയിക്കേണ്ടണ്ടതില്ല: പി സദാശിവം

 സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുന്ന വിവരം ഗവര്‍ണറെ അറിയിക്കേണ്ടണ്ടതില്ല: പി സദാശിവം

സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുന്ന വിവരം ഗവര്‍ണറെ അറിയിക്കേണ്ടതില്ലെന്ന് മുന്‍ ഗവര്‍ണര്‍ പി സദാശിവം. ഭരണഘടനാ ബാധ്യതയായല്ല, മറിച്ച് മര്യാദയെന്ന നിലയില്‍ വേണമെങ്കില്‍ അറിയിക്കാമെന്ന് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിയമത്തിലും അത്തരത്തില്‍ തന്നെയാണ് വ്യക്തമാക്കുന്നതെന്നും സദാശിവം.

ഇങ്ങനെയൊരു രീതി ഭരണഘടനയില്‍ പറയുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരനും വ്യക്തമാക്കി. കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ഗവര്‍ണര്‍.

131ാം വകുപ്പ് പ്രകാരം കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് തന്റെ അനുമതി വാങ്ങണമെന്നായിരുന്നു ഗവര്‍ണറുടെ വാദം. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ വിശദീകരണം ചോദിച്ച ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. ഗവര്‍ണറെ മനഃപൂര്‍വം അവഗണിച്ചതല്ലെന്നും റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു.

Related post