• October 22, 2021

സംസ്ഥാനത്ത് ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തും: മന്ത്രി പി തിലോത്തമന്‍

 സംസ്ഥാനത്ത് ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തും:  മന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സൗഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍. മൂന്ന് മാസത്തേയ്ക്ക് ധാന്യം സംഭരിക്കാനുള്ള നടപടി ആരംഭിച്ചു. ഏപ്രില്‍ മാസത്തേയ്ക്കുള്ള ധാന്യം സംഭരിച്ചു തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രണ്ട് മൂന്ന് മാസത്തെ ധാന്യം എത്രയും വേഗത്തില്‍ ശേഖരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മെയ് മാസത്തേയ്ക്കുള്ള ഭക്ഷ്യധാന്യം ഏപ്രില്‍ പത്തിനകം സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Related post