• August 3, 2021

പരിയേറും പെരുമാളിന് ശേഷം പാ രഞ്ജിത്ത് വീണ്ടും വിസ്മയിപ്പിക്കാനെത്തുന്നു

 പരിയേറും പെരുമാളിന് ശേഷം പാ രഞ്ജിത്ത് വീണ്ടും വിസ്മയിപ്പിക്കാനെത്തുന്നു

‘പരിയേറും പെരുമാള്‍’ എന്ന അത്യുഗ്രന്‍ സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് നിര്‍മ്മിച്ച് ചിത്രം ഇരണ്ടാം ഉലകപ്പോരിന്‍ കടയ്‌സി ഗുണ്ട് ഡിസംബര്‍ 13 മുതല്‍ കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തി. പറയുന്ന വിഷയം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും സിനിമാപ്രേമികള്‍ ഒന്നാകെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്
തമിഴ്‌നാട്ടില്‍ വന്‍ വിജയം സൃഷ്ടിച്ച് മുന്നേറുന്ന പാ രഞ്ജിത്ത് ചിത്രത്തില്‍ സമകാലിക രാഷ്ട്രീയവും ജാതിയതയും ചര്‍ച്ച ചെയ്യുന്നു. ചിത്രത്തിന്റെ ക്യാമറ കിഷോര്‍ കുമാറാണ്. തേന്മയാണ് ചിത്രത്തിന്റെ സംഗീതം.
പാ രഞ്ജിത്ത് നേരത്തെ നിര്‍മ്മിച്ച പരിയേറും പെരുമാള്‍ മികച്ച വിജയം നേടിയിരുന്നു. രണ്ടാമത് നിര്‍മ്മിച്ച ഗുണ്ട് ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്.

Related post