• May 13, 2021

ഇന്ത്യയുടെ കരുത്തുറ്റ വനിതക്ക് പത്മ പുരസ്‌കാരം

 ഇന്ത്യയുടെ കരുത്തുറ്റ  വനിതക്ക് പത്മ പുരസ്‌കാരം

ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതിക്ക് മേരി അര്‍ഹയായത്. തൊട്ടുപിന്നാലെ രാജ്യമിതാ പദ്മ വിഭൂഷണുമായി മേരിയെ ആദരിച്ചിരിക്കുന്നു. ഇത്തവണ പദ്മ പുരസ്‌കാരത്തിനായി കായിക രംഗത്തുനിന്ന് കേന്ദ്രകായിക മന്ത്രാലയം നിര്‍ദേശിച്ച ഒമ്പതുപേരും വനിതകളായിരുന്നു. അവരില്‍ മേരിയും സിന്ധുവും പദ്മ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായിരുന്നു മേരി കോമിന്റെ ഓരോ മുന്നേറ്റവും.ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ നിന്ന് ഇടിക്കൂട്ടിലെ ഇന്ത്യന്‍ കരുത്തായി മാറി മേരി കോം.2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയിട്ടുള്ളത്. ഇതിനു പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. ഇതോടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരിയുടെ മെഡല്‍ നേട്ടം ഏഴായി. ഇതോടെ ആകെ മെഡല്‍ നേട്ടത്തിലും മേരി റെക്കോഡിട്ടു.

Related post